നാദാപുരത്ത് പേരോട് അമ്മ ഇരട്ടക്കുട്ടികളേയും കൊണ്ട് കിണറ്റിൽ ചാടി. പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റിൽ ചാടിയത്. മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ റഫ്വ എന്നിവർ മരിച്ചു. അതേസമയം സുബിനയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആത്മഹത്യശ്രമത്തിനും കൊലപാതകത്തിനും കാരണം വ്യക്തമായിട്ടില്ല. സുബിന ഇപ്പോൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. സി സി യു പി സ്ക്കൂൾ പരിസരത്തെ മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ ആണ് സുബിന. സുബിന കിണറ്റിൽ ചാടും മുമ്പ് വാണിമേൽ ഉള്ള സ്വന്തം വീട്ടിലേക്ക് വിളിച്ചിരുന്നു. മക്കളെ കിണറ്റിലിട്ടെന്നും താനും ചാടുകയാണെന്നും ഇവർ വീട്ടുകാരെ അറിയിച്ചു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും എത്തിയാണ് സുബിനയെ കിണറ്റിൽ നിന്ന് രക്ഷിച്ചത്. അപ്പോഴേക്കും രണ്ട് കുട്ടികളും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച യുവതിയെ നാദാപുരം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.