കേരളത്തിൽ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് ഇന്ന് വില കൂടിയിരിക്കുന്നത്. ഇന്ന് പവന് 120 രൂപയുടെ വര്‍ധനവാണുള്ളത്. ഇന്നലെ വരെ 34,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് പവന് 34,680 രൂപയാണ് വില. ഗ്രാമിന് 15 രൂപ കൂടി 4,335 രൂപയായി.