കേരളത്തിൽ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 200 രൂപ കൂടി 35,720 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4465 രൂപയാണ് വില. ഒരാഴ്ചക്കിടെ 720 രൂപയുടെ വര്‍ധനവാണുണ്ടായത്.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 0.2ശതമാനം കൂടി 1,800.42 ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ മൂന്നാഴ്ചത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണത്തിന്റെ വില.