നിർമാണത്തിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് കോഴിക്കോട് തൊണ്ടയാട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ ലേബർ കമ്മീഷണറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചിരുന്നോ എന്ന് പ്രത്യേകം അന്വേഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.