നക്ഷത്ര പൊരുത്തത്തിന്റെ യും രാഹുകേതുക്കളുടെയും പാപസാമ്യത്തിന്റെയും പിന്നാലെയാണ് ജനങ്ങളിൽ ഭൂരിഭാഗവും പോകുന്നത്. ഇത് തികച്ചും അശാസ്ത്രീയമാണെന്ന് വീണ്ടും ഓർമ്മിപ്പിക്കുകയാണ്. അടിസ്ഥാനപരമായി ജനങ്ങളിൽ ഇനിയെങ്കിലും ഇക്കാര്യത്തിൽ ഒരവബോധം ഉണ്ടാവേണ്ടതായുണ്ട്.
