28.1 C
Kollam
Sunday, December 22, 2024
HomeMost Viewedകനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും ഇനിമുതൽ കോണ്‍ഗ്രസില്‍

കനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും ഇനിമുതൽ കോണ്‍ഗ്രസില്‍

സി പി ഐ വിട്ട കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എം എല്‍ എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കനയ്യകുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. എന്നാല്‍, മേവാനി ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുന്നത് പിന്നീടായിരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എ ഐ സി സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. രാഹുല്‍ ഗാന്ധിക്കും ഹാര്‍ദിക് പട്ടേലിനുമൊപ്പമാണ് കനയ്യയും മേവാനിയും എ ഐ സി സി ആസ്ഥാനത്തെത്തിയത്. ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്കായി രാഹുലിനൊപ്പം കനയ്യയും ജിഗ്‌നേഷും എത്തി. കനയ്യകുമാര്‍ കോണ്‍ഗ്രസിൽ ചേരാൻ കാരണം സി പി ഐ ബിഹാര്‍ ഘടകവുമായുള്ള കടുത്ത അഭിപ്രായ ഭിന്നത മൂലമാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments