ബിജെപി കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിന്റെ തുടരന്വേഷണ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കേസിലെ പ്രതികളായ ബാബുവും ഭാര്യയും പോലീസ് ക്ലബില്‍ ഹാജരായി. നിലവില്‍ ജാമ്യത്തിലുള്ള പ്രതികളാണ് ഇവര്‍. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയിലെ 2 കോടി രൂപ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി 22 പ്രതികളെയും വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി ചോദ്യം ചെയ്യും.
പണം തട്ടിയെടുക്കാനും ഒളിപ്പിക്കാനും നേരിട്ട് പങ്കാളികളായ 22 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കം 19 നേതാക്കളെ ചോദ്യം ചെയ്തിരുന്നു. ജൂലായ് 23 നായിരുന്നു കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ആരംഭിച്ചത് രണ്ട് മാസത്തിനു ശേഷമാണ്.