29 C
Kollam
Sunday, December 22, 2024
HomeMost Viewedകേരളത്തിൽ ഇന്ന് മുതല്‍ മഴ കനക്കും ; ശക്തമായ ഇടിമിന്നലിന് സാധ്യത

കേരളത്തിൽ ഇന്ന് മുതല്‍ മഴ കനക്കും ; ശക്തമായ ഇടിമിന്നലിന് സാധ്യത

കേരളത്തിൽ ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവാഴ്ച വരെ കേരളത്തിൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണം.അതേസമയം, ന്യൂനമര്‍ദ്ദമായി ചുരുങ്ങി, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലിലേക്ക് എത്തിയ ഗുലാബ് അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. വരും മണിക്കൂറുകളില്‍ ഇത് ഷഹീന്‍ ചുഴലിക്കാറ്റായി മാറും. എന്നാല്‍ കാറ്റ് ഇന്ത്യയില്‍ കാര്യമായി ബാധിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രo . ഇടിമിന്നല്‍ അപകടകരമായതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

- Advertisment -

Most Popular

- Advertisement -

Recent Comments