27 C
Kollam
Thursday, February 12, 2026
HomeMost Viewedകേരളത്തിൽ പരക്കെ മഴക്ക് സാധ്യത ; മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്

കേരളത്തിൽ പരക്കെ മഴക്ക് സാധ്യത ; മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്

കേരളത്തിൽ ഈ ആഴ്ചയില്‍ പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഓാറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. നാളെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ടാവും. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗത പാലിക്കണം. നാളെവരെ കേരള- കര്‍ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോവരുതെന്നും നിര്‍ദ്ദേശമുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന് പിന്നാലെ അറബിക്കടലിലും ന്യൂനമര്‍ദം രൂപപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരളത്തിന് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments