കാസര്‍ഗോഡ് ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കല്‍ക്കട്ട സ്വദേശി ഷഫീറുല്‍ ഇസ്ലാം (25) ആണ് മരിച്ചത്. കോട്ടികുളത്ത് പാറയിടുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് കടലിലേക്ക് ഇറങ്ങി നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ഷഫീറുല്‍ ഇസ്ലാം ശക്തമായ തിരയില്‍ പെടുകയായിരുന്നു.