25.8 C
Kollam
Saturday, December 14, 2024
HomeNewsCrimeയുവതിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ചു; ഒളിവിൽ പോയ ഭർത്താവിനായി അന്വേഷണം

യുവതിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ചു; ഒളിവിൽ പോയ ഭർത്താവിനായി അന്വേഷണം

കൊച്ചി ഇളംകുളത്ത് യുവതി കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശി ലക്ഷ്മിയുടെ ഭർത്താവ് ഇതരസംസ്ഥാന തൊഴിലാളിയായ രാം ബഹദൂറ് കേരളം വിട്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇവർ വീട്ടുടമയ്ക് നൽകിയ തിരിച്ചറിയൽ രേഖകളും വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ ദമ്പതികളുടെ പേരുകളിൽ പോലും അവ്യക്തത തുടരുകയാണ്.

കൊച്ചിയിൽ വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മൃതദേഹം, ദിവസങ്ങളുടെ പഴക്കം; യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു ചെലവന്നൂരിലെ വാടകവീട്ടിൽ നിന്നാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞ് കെട്ടിയ നിലയിലാണ് ഇന്നലെ ദിവസങ്ങളോളം പഴക്കമുള്ള മൃതദ്ദേഹം കണ്ടെത്തിയത്. ഒരു വർഷമായി ലക്ഷമി ഭർത്താവിനൊപ്പം ഇവിടെയാണ് താമസിക്കുന്നത്.

നഗരത്തിലെ ഹെയർ ഫിക്സിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇവരുടെ ഭർത്താവ് കൊലപാതകത്തിന് ശേഷം കടന്ന് കളഞ്ഞുവെന്നാണ് പൊലീസിന്‍റെ നിഗമനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീടിന് പുറത്തേക്ക് ആരെയും കണ്ടിരുന്നില്ല.വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ വീട്ടുടമ അയൽക്കാരെ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.

- Advertisment -

Most Popular

- Advertisement -

Recent Comments