കൊല്ലത്ത് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിച്ചതിനെ തുടർന്ന് വീടുവിട്ട യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടാമത്തെ യുവതിക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ചോദ്യം ചെയ്യാൻ എത്തണമെന്നായിരുന്നു പോലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ ഇവരെ കാണാതാവുകയായിരുന്നു. ആര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചതിന് അറസ്റ്റിലായ രേഷ്മ ഉപയോഗിച്ചിരുന്നത് ആര്യയുടെ പേരിൽ എടുത്തിരുന്ന സിം ആയിരുന്നു. രേഷ്മയുടെ സഹോദര ഭാര്യയാണ് ആര്യ. ആര്യക്കൊപ്പമുണ്ടായിരുന്ന മറ്റ് യുവതിയെ ഇനി കണ്ടെത്തേണ്ടതുണ്ട്. ആറ്റിൽ ചാടിയത് ഇവർ രണ്ടു പേരുംകൂടിയാനിന്നാണ് വിവരം .
