ശ്രീനഗറിൽ ഭീകരാക്രമണം തുടരുന്നു. ഭീകരർ ഈദ്ഗാ സർക്കാർ ബോയ്സ് സ്കൂളിലെ രണ്ട് അധ്യാപകരെ വെടിവെച്ച് കൊന്നു. ഭീകരാക്രമണം ഉണ്ടായത് ശ്രീനഗറിലെ സംഗം മേഖലയിലെ സർക്കാർ സ്കൂളിൽ ആണ് .
സ്കൂൾ പ്രിൻസിപ്പലായ സതീന്ദർ കൗർ, ദീപക് ചന്ദ് എന്നിവരാണ് മരിച്ചത്. അഞ്ച് ജമ്മു കാശ്മീർ സ്വദേശികളാണ് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള ശ്രീനഗറിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ചു. “ശ്രീനഗറിൽ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വാർത്തകൾ വരുന്നു. മറ്റൊരു ലക്ഷ്യമിട്ട കൊലപാതകം, നഗരത്തിലെ ഈദ്ഗാ പ്രദേശത്തെ ഒരു സർക്കാർ സ്കൂളിലെ രണ്ട് അദ്ധ്യാപകർ. ഈ മനുഷ്യത്വരഹിതമായ ഭീകരപ്രവർത്തനത്തിന് അപലപിക്കുന്ന വാക്കുകൾ പര്യാപ്തമല്ല, എന്നാൽ ആത്മാക്കൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു” എന്ന് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.