26.4 C
Kollam
Saturday, November 15, 2025
HomeNewsCrimeപാലക്കാട് ലഹരി മരുന്നു വേട്ട ; പോലീസ് പിടിയിലായത് കോട്ടയം സ്വദേശികൾ

പാലക്കാട് ലഹരി മരുന്നു വേട്ട ; പോലീസ് പിടിയിലായത് കോട്ടയം സ്വദേശികൾ

പാലക്കാട് ലഹരി മരുന്ന് വേട്ടയിൽ എല്‍ എസ് ഡി സ്റ്റാമ്പുകളും എം ഡി എം എയുമായി കോട്ടയം സ്വദേശികളായ 2 പേര്‍ പോലീസിന്റെ പിടിയില്‍. പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിനടുത്ത് നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കോട്ടയം പാല രാമപുരം സ്വദേശികളായ അജയ്, അനന്ദു എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയ്യില്‍ നിന്ന് 61 എല്‍ എസ് ഡി സ്റ്റാമ്പുകളും , നാല് മില്ലിഗ്രാം എം ഡി എം എ യും ലഹരി ഗുളികകളും പിടികൂടി. ഇടനിലക്കാരന്‍ വഴി കോയമ്പത്തൂര്‍ നിന്ന് പാലക്കാട്ടേക്കെത്തിച്ച് വിതരണം ചെയ്യാനുള്ള നീക്കത്തിടെയാണ് പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ 10 ലക്ഷം രൂപ വില വരും. പാലക്കാട് ഗവ.മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയുടെ ബൈക്കാണ് പ്രതികള്‍ ലഹരി കടത്താന്‍ ഉപയോഗിച്ചത്. ബൈക്ക് പോലീസ് കസ്റ്റഡിയിലാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments