ഫെയ്‌സ്ബുക്കും വാട്‌സ്ആപും ഇന്‍സ്റ്റഗ്രാമും വീണ്ടും പണിമുടക്കി. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവര്‍ത്തനം തടസപ്പെട്ടത്. രണ്ട് മണിക്കൂറോളം തടസപ്പെട്ട ശേഷമാണ് പ്രശ്നം പരിഹരിക്കാനായത്.
അതേസമയം സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തി. കോണ്‍ഫിഗറേഷന്‍ മാറ്റിയതാണ് പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമായതെന്നാണ് കമ്പനി വ്യക്തമാക്കിയത്.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഫെയ്‌സ്ബുക്ക്, വാട്സ്ആപ്, ഇന്‍സ്റ്റഗ്രാം എന്നിവ തടസപ്പെട്ടത്. വ്യക്തമായ ഒരു വിശദീകരണം നല്‍കാന്‍ ആദ്യഘട്ടത്തില്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. വാട്‌സ്ആപില്‍ അയക്കുന്ന സന്ദേശങ്ങള്‍ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് ട്വിറ്ററില്‍ പരാതിയുമായി രംഗത്ത് വന്നത്. ഇന്ത്യയില്‍ മാത്രമല്ല, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങിലും ഇവ മൂന്നും ലഭിക്കുന്നില്ലെനന്നായിരുന്നു പരാതി.