ഉത്ര കൊലക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് ഭാര്യയെ കൊല്ലാന്‍ സൂരജ് രണ്ടു തവണ പാമ്പിനെ കൊണ്ട് കടുപ്പിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന സത്യം പുറത്തു വന്നത്. ഉത്രയുടെ കുടുംബം നീതി കിട്ടുമെന്ന് പ്രതീക്ഷയിലാണ്. കൊലപാതകത്തിന്റെ രീതി മനസിലാക്കാന്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ ഡമ്മി പരീക്ഷണം കേസിലെ ശക്തമായ തെളിവായി. ഉത്രയെ കടിച്ച പാമ്പിന് 150 സെന്റിമീറ്റര്‍ നീളമായിരുന്നു. ഇത്രയും നീളമുളള മൂര്‍ഖന്‍ കടിച്ചാല്‍ 1.7, അല്ലെങ്കില്‍ 1.8 സെന്റിമീറ്റര്‍ മുറിവേ ഉണ്ടാവുകയുളളു. സൂരജ് മൂര്‍ഖന്റെ പത്തിയില്‍ ബലമായി പിടിച്ച് കടിപ്പിച്ചപ്പോഴാണ് ഉത്രയുടെ ശരീരത്തില്‍ 2.3, 2.8 സെന്റിമീറ്റര്‍ തോതില്‍ മുറിവുണ്ടായതെന്ന് ഡമ്മി പരീക്ഷണത്തിലൂടെ തെളിയിച്ചിരുന്നു.