തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വൻ കവർച്ചാ ശ്രമം. വാഹനങ്ങളുടെ ചില്ല് തകർത്താണ് കവർച്ചയ്ക്ക് ശ്രമിച്ചത്. 20 വാഹനങ്ങളുടെ ഗ്ലാസുകളാണ് തകർത്തത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തമ്പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കല്ല് ഉപയോഗിച്ച് വാഹനങ്ങളുടെ ഗ്ലാസ് തകർക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പേ ആൻഡ് പാർക്കിങ് മൈതാനത്ത് ഉണ്ടായിരുന്ന വാഹനങ്ങളാണ് ഇന്ന് രാവിലെ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വാഹനങ്ങൾ തകർക്കപ്പെട്ടത് കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ്. ഈ ഭാഗത്ത് രാത്രിയിൽ റെയിൽവേയുടെ സുരക്ഷാ ജീവനക്കാർ ഉണ്ടാകാറുണ്ട്. എന്നാൽ കവർച്ചാശ്രമം നടന്നത് അവർ മാറിനിന്ന സമയത്താണ്.