23.7 C
Kollam
Tuesday, February 4, 2025
HomeMost Viewedഒരു മൃതദേഹം കൂടി കണ്ടെത്തി ; കൂട്ടിക്കൽ ഉരുൾപൊട്ടൽ

ഒരു മൃതദേഹം കൂടി കണ്ടെത്തി ; കൂട്ടിക്കൽ ഉരുൾപൊട്ടൽ

കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരണം നാലായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ഷാലറ്റ് (29) എന്ന ആളാണ് മരണപ്പെട്ടത്. മൃതദേഹം ലഭിച്ചത് പുഴയുടെ തീരത്ത് നിന്നാണ്. കാണാതായ 13 പേരുടെ പട്ടികയിൽ ഉൾപ്പെടാത്ത ആളാണിത്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് ഷാലറ്റ് മരണപ്പെട്ടതെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. അതേസമയം, ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്.
തെരച്ചിൽ നടക്കുന്നത് 40 അംഗ എൻഡിആർഎഫിൻ്റെയും പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments