24.8 C
Kollam
Thursday, November 13, 2025
HomeEntertainmentCelebritiesഅവാർഡ്‌ പ്രതീക്ഷിച്ചില്ല ; അന്നാ ബെൻ ,നല്ല സിനിമകളുടെ ഭാഗമാകാനായതിൽ സന്തോഷം

അവാർഡ്‌ പ്രതീക്ഷിച്ചില്ല ; അന്നാ ബെൻ ,നല്ല സിനിമകളുടെ ഭാഗമാകാനായതിൽ സന്തോഷം

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്‌ കിട്ടിയതിൽ അതീവസന്തോഷമുണ്ടെന്ന്‌ അന്ന ബെൻ. ‘കപ്പേളയ്ക്ക്‌ നോമിനേഷനുണ്ടെന്ന്‌ അറിഞ്ഞിരുന്നു. ആരാധനയോടെ നോക്കിയിരുന്ന പല നടിമാരുടെയും മികച്ച കഥാപാത്രങ്ങൾ നോമിനേഷനിൽ ഉണ്ടായിരുന്നു. അതിനാൽ അവാർഡ്‌ അപ്രതീക്ഷിതമാണ്‌. നല്ല സിനിമകളുടെ ഭാഗമാകാനായതിൽ സന്തോഷമുണ്ട്‌’–- അന്ന പറഞ്ഞു. അന്ന ബെൻ അവാർഡ്‌ വിവരം അറിഞ്ഞത്‌ പുതിയ ചിത്രം ‘നൈറ്റ് ഡ്രൈവി’ന്റെ ആലുവ ചൂണ്ടി ഭാരത്‌ മാതാ സ്‌കൂൾ ഓഫ്‌ ലീഗൽ സ്‌റ്റഡീസിലെ ലൊക്കേഷനിൽവച്ചാണ്‌. കുടുംബത്തിനും സഹപ്രവർത്തകർക്കുമൊപ്പം കേക്ക്‌ മുറിച്ച്‌ സന്തോഷം പങ്കിട്ടു . സംവിധായകൻ വൈശാഖ് മധുരം നൽകി. ആഘോഷത്തിൽ അച്ഛൻ ബെന്നി പി നായരമ്പലം, ‌അമ്മ ഫുൽജ, സഹോദരി സൂസന്ന, നടൻമാർ ഇന്ദ്രജിത്‌, റോഷൻ ‌മാത്യു, ‌സന്തോഷ്‌ കീഴാറ്റൂർ‌‌‌, ‌പ്രശാന്ത്‌ അലക്‌സാണ്ടർ എന്നിവർ പങ്കുചേർന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments