27.1 C
Kollam
Saturday, December 21, 2024
HomeMost Viewedകേരളത്തിൽ അതിശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത ; എട്ട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌

കേരളത്തിൽ അതിശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത ; എട്ട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌

കേരളത്തിൽ ‌ഇന്ന് ഉച്ചയ്ക്കുശേഷം അതിശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 25 വരെ കേരളത്തിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യാണ് പാടില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments