29.6 C
Kollam
Monday, January 13, 2025
HomeLocalവധു ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ; തിരുവനന്തപുരം ആര്യനാടാണ് സംഭവം

വധു ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ; തിരുവനന്തപുരം ആര്യനാടാണ് സംഭവം

വധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി ആദിത്യ ( 23) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഭർത്താവിൻറെ വീട്ടിൽ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഭർത്താവ് മിഥുന്റെ മാതാപിതാക്കളുടെ വിവാഹ വാർഷികത്തിന് ഭക്ഷണം കഴിച്ച ശേഷം മുറിയിൽ പോയ ആദിത്യയെ പിന്നീട് പുറത്തു കാണാതെയായപ്പോൾ ഭർതൃ മാതാവ് കിടപ്പ് മുറിയിൽ നോക്കിച്ചെന്നപ്പോഴാണ് തുങ്ങിയ നിലയിൽ കണ്ടത് . ഈ ആഗസ്റ്റ് 25 നായിരുന്നു വാവോട് സ്വദേശിയായ ആദിത്യയും മിഥുനുമായുള്ള വിവാഹം.

- Advertisment -

Most Popular

- Advertisement -

Recent Comments