27.9 C
Kollam
Sunday, December 8, 2024
HomeNewsCrimeയുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; കൊല്ലം പുത്തൂർ തെക്കുംചേരിയിൽ

യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; കൊല്ലം പുത്തൂർ തെക്കുംചേരിയിൽ

കൊല്ലം പുത്തൂർ തെക്കുംചേരിയിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കലയത്ത് പടിഞ്ഞാറെ പുരയിൽഹരിലാലിന്റെ ഭാര്യ സെഞ്ചു (30)ആണ് മരിച്ചത്.ഹരിലാൽ വിദേശത്താണ്.

കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.5 വയസുള്ള മകൾ സ്കൂളിൽ നിന്നെത്തി
മുറിയുടെ വാതിലിൽ തട്ടി വിളിച്ചിട്ട് കതക് തുറക്കാത്തതിനെ തുടർന്ന് സമീപവാസികൾ എത്തി കതക് തള്ളി തുറന്നപ്പോഴാണ്
തൂങ്ങി മരിച്ച നിലയിൽ കണ്ടത്.പുത്തൂർ പോലീസ് കേസെടുത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments