27.1 C
Kollam
Sunday, December 22, 2024
HomeNewsCrimeകൂട്ടബലാത്സംഗത്തിന് ശേഷവും പ്രതികൾ പീഡിപ്പിച്ചു ; ഇരയായ പെൺകുട്ടിയുടെ മൊഴി

കൂട്ടബലാത്സംഗത്തിന് ശേഷവും പ്രതികൾ പീഡിപ്പിച്ചു ; ഇരയായ പെൺകുട്ടിയുടെ മൊഴി

കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗത്തിന് ശേഷവും പ്രതികൾ പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി. കേസിൽ തൊട്ടിൽപ്പാലം സ്വദേശിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു . നേരത്തെ അറസ്റ്റിലായ രാഹുലിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. സായൂജ്,രാഹുൽ ,ഷിബു, അക്ഷയ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് ലഹരികലർത്തിയ ശീതളപാനിയം നൽകിയ ശേഷമെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു.
പീഡന വിവരം പുറത്ത് പറയരുതെന്ന് പ്രതികളായ സായൂജും സുഹൃത്തുക്കളും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. പെൺകുട്ടി വീട് വിട്ടിറങ്ങിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഒക്ടോബർ മൂന്നാം തീയതി ജാനകികാട്ടിലേക്ക് പതിനേഴുകാരിയായ ദലിത് പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയത് തെക്കേപറമ്പത്ത് സായൂജാണ്. പിന്നാലെ സുഹൃത്തുക്കളായ ഷിബു,രാഹുൽ,അക്ഷയ് എന്നിവരും എത്തി. ശീതളപാനീയം നൽകി മയക്കിയതിന് ശേഷമായിരുന്നു ക്രൂരമായ കൂട്ട പീഡനം. ബോധം തെളിഞ്ഞപ്പോൾ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ഭയം കാരണം വിവരം വീട്ടിൽ പറഞ്ഞിരുന്നില്ലന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി വീണ്ടും സമീപിച്ചപ്പോൾ പെൺകുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. പീഡന വിവരം പുറത്തറിയുന്നത് രാത്രി ദുരൂഹസാഹചര്യത്തില് കുറ്റ്യാടിക്ക് സമീപം കുട്ടിയെ കണ്ട നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചപ്പോഴാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments