പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസി ബസോടിച്ച ഡ്രൈവർക്കെതിരെ കെ എസ് ആർ ടി സിയുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറും ഈരാറ്റുപേട്ട ഐഎൻടിയുസി യൂണിയന്റെ യൂണിറ്റ് പ്രസിഡന്റുമായ ജയദീപനെതിരെയാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്. കെ എസ് ആർ ടി സിക്ക് മൂന്നു ലക്ഷത്തോളം രൂപ നഷ്‌ടം വരുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. 12000-ത്തോളം രൂപ ദിവസം കളക്ഷനുണ്ടായിരുന്ന ബസാണ് വെള്ളത്തിൽ ഇറങ്ങിയപ്പോൾ നശിച്ചത്. വാഹനം നിന്നതോടെ എഞ്ചിനുള്ളിൽ വെള്ളം കയറി. ഇത് നന്നാക്കിയെടുക്കാവാനുള്ള ചെലവും 15 ദിവസത്തെ കളക്ഷനും കൂടി പരിഗണിച്ച് നഷ്‌ടപരിഹാരവും കാണക്കാക്കിയാണ് കെ എസ് ആർ ടി സി പരാതി നൽകിയിരിക്കുന്നത്.