27.9 C
Kollam
Tuesday, July 23, 2024
HomeLocal20 കോടി ; വിരമിച്ച കശുവണ്ടി തൊഴിലാളികൾക്ക്‌

20 കോടി ; വിരമിച്ച കശുവണ്ടി തൊഴിലാളികൾക്ക്‌

20 കോടി രൂപ കശുവണ്ടി വികസന കോർപറേഷൻ ഫാക്ടറികളിലെ വിരമിച്ച തൊഴിലാളികൾക്ക്‌ ഗ്രാറ്റുവിറ്റി അനുവദിച്ചു. വ്യവസായവകുപ്പ്‌ കഴിഞ്ഞ 26ന്‌ ഇറക്കിയ ഉത്തരവ്‌ പ്രകാരമാണ്‌ തുക അനുവദിച്ചത്‌. 2015 ജനുവരി മുതൽ 2020 ഡിസംബർ 31 വരെ വിരമിച്ച കോർപറേഷൻ ഫാക്ടറികളിലെ മൂവായിരത്തോളം തൊഴിലാളികൾക്ക്‌ ഗുണം ലഭിക്കും. രണ്ടര ലക്ഷം രൂപവരെ ലഭിക്കുന്ന തൊഴിലാളികൾ ഗുണഭോക്തൃ പട്ടികയിലുണ്ട്‌. ഗ്രാറ്റുവിറ്റി കുടിശ്ശിക പുർണമായും കൊടുത്തുതീർക്കുന്നുവെന്ന ചരിത്രനേട്ടത്തിനാണ്‌ എൽഡിഎഫ്‌ സർക്കാർ കൈയൊപ്പിട്ടത്‌. വിരമിച്ചശേഷം മരിച്ചവരുണ്ടെങ്കിൽ നോമിനിക്കാണ്‌ തുക ലഭിക്കുക. 60 വയസ്സാണ്‌ കാഷ്യൂ കോർപറേഷനിലെ വിരമിക്കൽ പ്രായം. 42 വർഷം വരെ സർവീസുള്ളവർ കോർപറേഷനിലുണ്ട്‌. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ ഗ്രാറ്റുവിറ്റി കുടിശ്ശിക അനുവദിക്കാൻ നടപടിയായിരുന്നെങ്കിലും തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ ഉത്തരവ്‌ ഇറക്കാൻ കഴിഞ്ഞില്ല. യുഡിഎഫ്‌ സർക്കാരിന്റെ കാലത്തെ അഞ്ചുവർഷത്തെ ഗ്രാറ്റുവിറ്റി കുടിശ്ശിക കൊടുത്തുതീർത്തത്‌ ഒന്നാം പിണറായി സർക്കാരാണ്‌. തൊഴിലാളിക്കു ലഭിക്കുന്ന ഏറ്റവും മികച്ച ആനുകൂല്യമാണ്‌ ഗ്രാറ്റുവിറ്റി. സർവീസ്‌ കാലയളവും ശമ്പളവർധനയും കണക്കാക്കിയാണ്‌ നൽകുന്നത്‌. അർഹമായ തുക തൊഴിലാളികൾക്ക്‌ അക്കൗണ്ടിൽ എത്തും. 30 ഫാക്ടറിയാണ്‌ കാഷ്യൂ കോർപറേഷനു കീഴിലുള്ളത്‌. ഇതിൽ കൊല്ലം ജില്ലയിലാണ്‌ 24 എണ്ണം .

- Advertisment -

Most Popular

- Advertisement -

Recent Comments