27.1 C
Kollam
Sunday, December 22, 2024
HomeMost Viewedമിഷനറീസ് ഒഫ് ചാരിറ്റി സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു;മമത ബാനർജി ട്വിറ്റർ കുറിപ്പ്‌

മിഷനറീസ് ഒഫ് ചാരിറ്റി സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു;മമത ബാനർജി ട്വിറ്റർ കുറിപ്പ്‌

മദർ തെരേസ രൂപീകരിച്ച മിഷനറീസ് ഒഫ് ചാരിറ്റി എന്ന സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു. ഇക്കാര്യം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ഗുജറാത്തിലെ ഒരു ഷെൽട്ടർ ഹോമിലെ പെൺകുട്ടികളെ മതപരിവർത്തനത്തിനായി മിഷനറീസ് ഒഫ് ചാരിറ്റി നിർബന്ധിക്കുന്നത് സംബന്ധിച്ച പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി.

ഇത്തരമൊരു വാർത്ത കേട്ട് ‌ഞെട്ടൽ ഉളവാക്കിയെന്നും നിയമം നടപ്പിലാക്കേണ്ടത് അനിവാര്യമാണെങ്കിലും മനുഷ്യത്വപരമായ കാര്യങ്ങളിൽ തടസമുണ്ടാകരുതെന്നും മമത ബാനർജി ട്വിറ്ററിൽ കുറിച്ചു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ കേന്ദ്രസർക്കാർ 22,000 രോഗികളെയും ജീവനക്കാരെയും പട്ടിണിയിലാക്കിയെന്നും മമത ആരോപിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments