30.1 C
Kollam
Friday, March 29, 2024
HomeMost Viewedപോലീസ് ജനങ്ങളെ കബളിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു;കിറ്റ്‌സ്‌ എംഡി സാബു എം.ജേക്കബ്

പോലീസ് ജനങ്ങളെ കബളിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു;കിറ്റ്‌സ്‌ എംഡി സാബു എം.ജേക്കബ്

കിഴക്കമ്പലത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത 164 പേരിൽ വെറും 13 പേർ മാത്രമാണ് യഥാർഥപ്രതികളെന്ന് കിറ്റക്സ് എം.ഡി. സാബു എം.ജേക്കബ്. ബാക്കിയുള്ളവർ നിരപരാധികളാണെന്നും സാബു എം. ജേക്കബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചില യാഥാർഥ്യങ്ങൾ കേരളസമൂഹം അറിയണം.സംഭവം യാദൃശ്ചികമായിരുന്നെങ്കിലും അതിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. 164 പേരെ കസ്റ്റഡിയിലെടുത്തെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഇവരെല്ലാം പ്രതികളെന്നും പോലീസ് പറയുന്നു. ഇതിൽ 152 പേരെ ഞങ്ങൾ തിരിച്ചറിഞ്ഞു.എന്നാൽ, ബാക്കി 12 പേരെ എവിടെനിന്ന് കിട്ടിയെന്ന് അറിയില്ല.

12 ലൈൻ ക്വാർട്ടേഴ്സിലായി 984 പേരാണ് താമസിക്കുന്നത്. ഇതിൽ 499 പേർ മലയാളികളാണ്. ബാക്കി ഇതരസംസ്ഥാനക്കാരും.12 ക്വാർട്ടേഴ്സുകളിൽ മൂന്നെണ്ണത്തിൽനിന്ന് മാത്രമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. 10,11,12 നമ്പർ ക്വാർട്ടേഴ്സുകളിൽനിന്ന് മാത്രമാണ് ആളുകളെ കസ്റ്റഡിയിലെടുത്തത്. മലയാളികളെ മാറ്റിനിർത്തി ഹിന്ദിക്കാരെ മാത്രം ബസിൽ കയറ്റികൊണ്ടുപോയി. ഇവരാണ് പ്രതികളെന്ന് പോലീസിന് എങ്ങനെ മനസിലായി?

കിറ്റക്സ് ഒരിക്കലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ അംഗീകരിക്കുന്ന പ്രസ്ഥാനമല്ല. നിയമം കൈയിലെടുക്കാനോ നിയമലംഘനത്തിനോ ആരെയും അനുവദിക്കാറുമില്ല. 151 നിരപരാധികളെ ആര് തിരിച്ചറിഞ്ഞു.ഇത് പോലീസ് ജനങ്ങളെ കബളിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന്‌ സാബു എം.ജേക്കബ് ആരോപിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments