30.1 C
Kollam
Friday, March 29, 2024
HomeNewsകെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം പ്രതിസന്ധിയിൽ; സഹകരണ ബാങ്കുകളുമായിട്ടുള്ള ധാരണാപത്രം വൈകുന്നു

കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം പ്രതിസന്ധിയിൽ; സഹകരണ ബാങ്കുകളുമായിട്ടുള്ള ധാരണാപത്രം വൈകുന്നു

കെ.എസ്.ആർ.ടി.സി പെൻഷനിലും പ്രതിസന്ധി. ജൂലൈ മാസത്തെ പെൻഷൻ നൽകാൻ ഇനിയും ആരംഭിച്ചില്ല. സഹകരണ ബാങ്കുകളുമായിട്ടുള്ള ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത് വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഓരോ ആറ് മാസം കൂടുമ്പോഴുമാണ് ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത്. അതേസമയം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഇന്ന് വിതരണം ചെയ്തേക്കും.
ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകുക. സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചു. എന്നാൽ, മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 കോടി രൂപ ആവശ്യമുണ്ടെന്നാണ് കെ.എസ്.ആർ.ടി.സി പറയുന്നത്.

ഈ മാസത്തെ ശമ്പളം അടുത്ത മാസം അഞ്ചിനു മുൻപ് നൽകണമെന്നാണ് കോടതി ഉത്തരവ്.
കെ.എസ്.ആർ.ടി.സി ശമ്പള വിതരണത്തിൽ ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നഷ്ടമില്ലാത്ത റൂട്ടുകളിൽ നിർത്തിവച്ച സർവീസ് ഘട്ടങ്ങളായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല എന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments