ശശി തരൂർ എംപി സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി. കേരളത്തിൽ നടക്കുന്നത് സദ്ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉൾക്കൊള്ളുന്നതാണ് കേരളഭരണമെന്നും ശശി തരൂർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു . നീതി ആയോഗിന്റെ ആരോഗ്യ സർവേയിൽ കേരളം ഒന്നാമത് എത്തിയത് ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ അഭിനന്ദനം.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തായിരുന്നു തരൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
യോഗിയുടെ 2017 ലെ പരാമർശം തലക്കെട്ടാക്കിയ ബിസിനസ് സ്റ്റാൻഡിന്റെ വാർത്തയും ട്വീറ്റിർ പോസ്റ്റിനോടൊപ്പമുണ്ട്.
കോൺഗ്രസ് നേതൃത്വത്തെ വീണ്ടും വെട്ടിലാക്കുന്ന പ്രതികരണമാണ് തരൂർ നടത്തിയിരിക്കുന്നത്.
കെ-റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായ നിലപാടെടുത്ത തരൂരിനോട് പാർട്ടി വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി തരൂർ രംഗത്ത് വന്നതെന്നതും ശ്രദ്ധേയമാണ്. ഇനി സംഭവവികാസങ്ങൾ കാത്തിരുന്ന് കാണേണ്ടതാണ്.