ട്രെയിനിൽ ഇനി കാരണമില്ലാതെ അപായ ചങ്ങല വലിക്കുന്നത്തിന് വിലക്ക്.വെള്ളിയാഴ്‌ച്ച ബിഹാറിലേക്കുള്ള ഗോദാൻ എക്‌സ്‌പ്രസിലെ യാത്രക്കാരൻ അപായചങ്ങല വലിച്ചതിനെ തുടർന്ന് റെയിൽവേ ജീവനക്കാർ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.ട്രെയിൻ എൻജിൻ വീണ്ടും പ്രവർത്തിക്കണമെങ്കിൽ ചങ്ങല വലിച്ച കോച്ചിലെത്തി അതിന്റെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തണം.പാലത്തിൽ ട്രെയിൻ നിന്നതിനെ തുടർന്ന് സീനിയർ അസിസ്‌റ്റന്റ് ലോക്കോ പൈലറ്റ് സതീഷ്‌കുമാർ കോച്ചിന് അടിയിലേക്ക് കടന്ന് ക്രമീകരണങ്ങളിൽ മാറ്റം വരുത്തേണ്ടി വന്നു.
ഇനി മുതൽ കാരണമില്ലാതെ അപായ ചങ്ങല വലിക്കരുതെന്ന് റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു.