25.6 C
Kollam
Wednesday, September 18, 2024
HomeNewsതൃക്കാക്കരയെ പിന്നോട്ടടിപ്പിക്കാൻ യുഡിഎഫ്‌ ശ്രമിക്കുന്നു; മന്ത്രി പി രാജീവ്‌

തൃക്കാക്കരയെ പിന്നോട്ടടിപ്പിക്കാൻ യുഡിഎഫ്‌ ശ്രമിക്കുന്നു; മന്ത്രി പി രാജീവ്‌

കൊച്ചിയുടെ വികസന കേന്ദ്രമാക്കി തൃക്കാക്കരയെ മാറ്റാനുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പി രാജീവ്‌.അപ്പോഴാണ് അതെല്ലാം തടഞ്ഞ്‌ തൃക്കാക്കരയെ പിന്നോട്ടടിപ്പിക്കാനാൻ യുഡിഎഫ്‌ ശ്രമിക്കുന്നതെന്ന്‌അദ്ദേഹം പറഞ്ഞു. നിർദ്ദിഷ്‌ട കെ- റെയിലിന്റെ ജില്ലയിലെ ഏക സ്‌റ്റേറഷനടുത്ത്‌ കാക്കനാട്‌ വാട്ടർ മെട്രോ സ്‌റ്റേഷൻ തയ്യാറായിക്കഴിഞ്ഞു. മെട്രോ റെയിൽ കലൂർ സ്‌റ്റേഡിയത്തിൽ നിന്ന്‌ കാക്കനാട്ടേക്ക്‌ എത്തിക്കാൻ സ്ഥലമേറ്റെടുക്കൽ ഉൾപ്പടെ എല്ലാ ഒരുക്കവും സംസ്ഥാനസർക്കാർ പൂർത്തിയാക്കി.

Read Also

കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ടെർമിനൽ അധികൃതരുടെ തികഞ്ഞ അനാസ്ഥയിൽ; ടൂറിസത്തിന് മങ്ങലേല്ക്കുന്നു

എന്നാൽ, തൃക്കാക്കരയുടെ വികസനത്തെ ബിജെപിയുമായി ചേർന്ന്‌ ഇതിനെല്ലാം തടയിടാനാണ്‌ യുഡിഎഫ്‌ ശ്രമിക്കുന്നത്‌. കാക്കനാട്‌ മെട്രോ അനുമതി നൽകാത്തതിന്‌ ബിജെപി സർക്കാരിനെതിരെ ഒരക്ഷരം പറയാൻ പ്രതിപക്ഷ നേതാവ്‌ തയ്യാറല്ല.

Read Also

ഓച്ചിറ കൃഷ്ണപുരം കൊട്ടാരം അവിസ്മരണീയ കാഴ്ച; ചരിത്ര വൈജ്ഞാനിക മേഖലയിൽ ഒരു അപൂർവ്വ സമ്പത്ത്

ഗെയിൽ സ്ഥലമെടുപ്പിൽ ന്യായമായ നഷ്‌ടപരിഹാരം നൽകണമെന്ന്‌ പറഞ്ഞ്‌ സമരം ചെയ്‌തിട്ടുണ്ട്‌. അല്ലാതെ പദ്ധതിക്കെതിരെ സമരം ചെയ്‌തിട്ടില്ല. അന്ന്‌ ആ സമരം കൊണ്ടാണ്‌ പറവൂരിൽ ന്യായമായ നഷ്‌ടപരിഹാരം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments