28.6 C
Kollam
Wednesday, March 12, 2025
HomeMost Viewedവിജിലന്‍സിന്റെ മിന്നല്‍ പരിശോധന; ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റില്‍

വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റില്‍

സംസ്ഥാന ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയും ക്രമക്കേടും നടന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെപ്യൂട്ടി ഡയറക്ടറേറ്റ് റീജണല്‍ ഓഫീസുകളിലും പരിശോധന നടത്തി.വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിലും തിരുവനന്തപുരം ചെങ്ങാനൂര്‍ കോട്ടയം എറണാകുളം മലപ്പുറം കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളിലെ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസിലും പരിശോധന നടന്നു.’ഓപ്പറേഷന്‍ റെഡ് ടേപ്പ്’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി രാവിലെ 11 മുതലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന ആരംഭിച്ചത്. അധ്യാപക അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട സെക്ഷനുകളിലും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്ഷനുകളിലും റെയ്ഡ് നടത്തുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments