25.1 C
Kollam
Sunday, December 22, 2024
HomeMost Viewedപത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ പേപ്പട്ടി കയറി; കുമളിയിലും വീണ്ടും തെരുവുനായ ആക്രമണം

പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ പേപ്പട്ടി കയറി; കുമളിയിലും വീണ്ടും തെരുവുനായ ആക്രമണം

പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ പേപ്പട്ടി കയറി. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. സ്ഥലത്ത് ഫയർഫോഴ്‌സ് സംഘം എത്തിയിട്ടുണ്ട്. ഓമല്ലൂർ മാർക്കറ്റിന്റെ പരിസരത്ത് നിന്നാണ് പേപ്പട്ടി വീട്ടുവളപ്പിലേക്ക് ഓടിക്കയറിയത്. വീട്ടിൽ ഒരാൾ മാത്രമാണ് ഉള്ളത്.

വീട്ടുവളപ്പിൽ പേപ്പട്ടി കയറിയതുകണ്ട നാട്ടുകാർ ഗേറ്റ് പൂട്ടുകയും വീട്ടിലുള്ള വ്യക്തിയെ വിളിച്ച് വിവരം പറയുകയും ചെയ്തു. തുടർന്ന് വീട്ടിലുള്ളയാൾ വീടും പൂട്ടിയിരിക്കുകയാണ്.

ഇടുക്കി കുമളിയിൽ വീണ്ടും തെരുവുനായ ആക്രമണം

കുമളി വലിയ കണ്ടം ഒന്നാം മൈൽ, രണ്ടാം മൈൽ പ്രദേശത്താണ് സംഭവം. ഇവിടെ ഇന്ന് രാവിലെ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇവർ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ രണ്ട് പേരെക്കൂടി തെരുവുനായ ആക്രമിച്ചു. ഒരു നായയാണ് ഈ ഏഴ് പേരെയും കടിച്ചതെന്നാണ് വിവരം. പ്രദേശത്ത് തെരുവുനായ്ക്കൾ കൂടുതലായിരുന്നെങ്കിലും അക്രമ സ്വഭാവം ഉണ്ടായിരുന്നില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments