26.6 C
Kollam
Thursday, December 26, 2024
HomeMost Viewedരാജ്യത്തു കാലവര്‍ഷം 6% അധികം; കേരളത്തില്‍ ഇത്തവണ 14% കുറവ്

രാജ്യത്തു കാലവര്‍ഷം 6% അധികം; കേരളത്തില്‍ ഇത്തവണ 14% കുറവ്

2022 കാലവര്‍ഷ കലണ്ടര്‍ അവസാനിച്ചപ്പോള്‍ രാജ്യത്തു കാലവര്‍ഷം 6% അധികം. ഇത്തവണ രാജ്യത്തു ലഭിച്ചത് 925 മില്ലിമീറ്റര്‍ മഴ.ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ദാമന്‍ ദിയു ( 3148 ാാ). ഗോവ ( 2763.6 ാാ) മേഘാലയ ( 2477.2 ാാ), സിക്കിം ( 2000)നു പിറകില്‍ കേരളം ( 1736.6 ാാ) അഞ്ചാമത് ആണ്. ആകെയുള്ള 36 സംസ്ഥാന /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 30 ലും മഴ സാധാരണയിലോ അതില്‍ കൂടുതലോ ലഭിച്ചു.

മണിപ്പുര്‍, മിസോറാം, ത്രിപുര, ഉത്തര്‍പ്രദേശ് ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ 6 സംസ്ഥാങ്ങളില്‍മാത്രമാണ് മഴക്കുറവ് 20% കൂടുതല്‍ (ചുവപ്പ് ).സാധാരണ ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരേയുള്ള കാലയളവില്‍ പെയ്ത മഴ ആണ് കാലവര്‍ഷ മഴയായി കണക്കാക്കുന്നത്. കേരളത്തില്‍ ഇത്തവണ 14% കുറവ് മഴയാണ് കിട്ടിയത്.

കൂടുതല്‍ കാസറഗോഡ്. കുറവ് തിരുവനന്തപുരം .കേരളത്തില്‍ ജൂണ്‍ 1 സെപ്റ്റംബര്‍ 30 വരെ ലഭിച്ചത് 1736.6 മില്ലിമീറ്റര്‍. സാധാരണ ലഭിക്കേണ്ടത് ശരാശരി 2018.6 മില്ലിമീറ്റര്‍. കാസറഗോഡ് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മഴ 2785.7 മില്ലിമീറ്റര്‍. തൊട്ടടുത്തു 2334.5 മില്ലിമീറ്റര്‍ ലഭിച്ച കണ്ണൂര്‍ .ഏറ്റവും കുറവ് മഴ രേഖപെടുത്തിയത് തിരുവനന്തപുരം ജില്ലയിലാണ് 593 മില്ലിമീറ്റര്‍, കൊല്ലം 999.1 മില്ലിമീറ്റര്‍.എല്ലാ ജില്ലകളിലും ഇത്തവണ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് മഴയാണ് ലഭിച്ചത്.കാസറഗോഡ് ജില്ലയില്‍ 2% കുറവ് മഴ രേഖപെടുത്തിയപ്പോള്‍ പാലക്കാട് 6% കുറവ്. തിരുവനന്തപുരം (30% ), ആലപ്പുഴ (29%’) കൊല്ലം ( 21%) കുറവ് മഴയാണ് ഇത്തവണ റെക്കോര്‍ഡ് ചെയ്തത്.

- Advertisment -

Most Popular

- Advertisement -

Recent Comments