കോടിയേരി ബാലകൃഷ്ണന്റെ വിയോ ഗ വാർത്ത പറഞ്ഞതോടെ വി.എസ് അച്ചുതാനന്ദന്റെ കണ്ണുകൾ നനഞ്ഞുവെന്നും “അനുശോചനം അറിയിക്കണം” എന്നു മാത്രമേ അച്ഛൻ പറഞ്ഞുള്ളൂവെന്നും വി.എ അരുൺകുമാർ. അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സിൽ കനംതൂക്കുന്നു. അച്ഛനോട് ഏറ്റവും ആദരവും സ്നേഹവും പുലർത്തിയ നേതാവായിരുന്നു, കോടിയേരി ബാലകൃഷ്ണനെന്നും വി.എ അരുൺകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.