25 C
Kollam
Friday, November 22, 2024
HomeNewsസര്‍ദാര്‍ വല്ലഭായി പട്ടേല്‍ പോലീസ് മ്യൂസിയം

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പോലീസ് മ്യൂസിയം

പോലീസുകാര്‍ക്ക് എന്നും അഭിമാനിക്കാവുന്ന ഏഷ്യയിലെ ആദ്യ സംരഭമായ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പോലീസ് മ്യുസിയം കാഴ്ചക്കാരില്ലാതെ അവഗണന ഏറ്റുവാങ്ങുന്നു.

കൊല്ലം ഈസ്റ്റ്‌ പോലീസ് സ്റ്റേഷനില്‍ 1999 മെയ്‌ 10 നാണു മ്യുസിയം ഉദ്ഘാടനം ചെയ്യപ്പെട്ടത്. പോലിസ്കാരുടെ ഏക സംരഭമാണ് ഈ മ്യുസിയം. അന്ന് കൊല്ലം എസ് പി ആയിരുന്ന സന്ധ്യയുടെ ഏക ശ്രമഫലമായിട്ടാണ് മ്യുസിയം നിലവില്‍ വന്നത്. സര്‍ക്കാരിന് ഇതില്‍ യാതൊരു ബന്ധവുമില്ല. പൊതുജന പ്രാധിനിധ്യം ഇല്ലത്തതിനാല്‍ മ്യുസിയം ശൈശവ ദശയില്‍ തന്നെ പുത്തന്‍സങ്കേതങ്ങള്‍ ഇല്ലാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ്.

അതിനു പ്രധാന ഉത്തരവാദികള്‍ മ്യുസിയവുമായി ബന്ധപ്പെട്ട ഭരവാഹികളാണ്. മാറിവരുന്ന എസ്.പി -ഇപ്പോൾ കമ്മിഷണര്‍ പ്രസിഡന്റ്‌ ആയും ഈസ്റ്റ്‌ സര്‍ക്കിള്‍ സെക്രട്ടറിയായുമായാണ് പ്രവര്‍ത്തിക്കുന്നത്.

ഇവർക്ക് മ്യൂസിയവുമായി ബന്ധമില്ലതതിനാല്‍ അതിന്റെ ഉന്നമനത്തിനു ആരും മുന്നിട്ടിറങ്ങുന്നില്ലെന്ന് പരാതിയുണ്ട്.  ജനപ്രാതിനിധ്യം ഇല്ലാത്തതിനാല്‍ മ്യുസിയത്തിന്റെ വളര്‍ച്ച മുരടിച്ചു നില്‍ക്കുകയാണ്.

കൂടാതെ, കുറ്റാന്വേഷണ രംഗത്തെ വൈദഗ്ധ്യം തെളിയിക്കുന്ന നൂതന വിദ്യകളും മ്യുസിയത്തില്‍ ഇല്ലാത്തതും പോരായ്മയായി കാണുന്നു. ആകെക്കുടി എടുത്തു പറയാവുന്നത്  അപൂർവ്വമായുള്ള ചില ഫോട്ടോ പ്രദര്‍ശനവും മാര്‍ട്ടിയേഴ്സ് ഗ്യാലറി യുമാണ്.പിന്നെ, കാലാകാലങ്ങളിൽ പോലീസിന്റെ യൂണിഫോര്‍മിലും   മറ്റും പരിഷ്ക്കാരം വരുത്തിയ ഇനങ്ങളുമാണ്.

പോലീസ് മ്യുസിയത്തിന്റെ ചരിത്രപരമായ സവിശേഷതകളിൽ എടുത്തു പറയാവുന്ന ഒന്ന്; പനയോലകളില്‍ രേഖപ്പെടുത്തി കണ്ണാടിപ്പെട്ടിയില്‍  പട്ടുവിതാനിയില്‍ നിരത്തിയിരിക്കുന്ന രേഖകളാണ്. മ്യുസിയതിന്റെ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് മാർട്ടിയേഴ്സ് ഗ്യാലറി.കൃത്യ നിര്‍വ്വ്ഹണത്തിനിടയില്‍ വീരമൃത്യു പ്രാപിക്കേണ്ടി വന്ന ഇന്ത്യയിലെ പോലിസ്കാരുടെ പേരുകളും സ്ഥലങ്ങളും ആലേഖനം ചെയ്തു കൊണ്ടുള്ള മഹത്തരമായ സംരഭമാണ് ഇത്.

ഇത്തരത്തിലുള്ള മഹത്തരമായ മ്യൂസിയം സംരക്ഷിക്കേണ്ടത് പോലീസിന്റെ മാത്രം കടമയാണ്. കാരണം ഇത് അവരുടെ ആശയവും അതിലൂടെ ഉരിത്തിരിഞ്ഞ സംഭാവനയുമാണ്.

മ്യുസിയത്തിന്റെ ഭരണസമിതിയില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തി ഇനിയെങ്കിലും അതിനെ ജനങ്ങളുടെ മുമ്പില്‍ സാര്‍വ്വദേശീയമായി ശ്രദ്ധ നേടാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.

ഈ മ്യുസിയം നമ്മുടെ നേട്ടമാണ്. കേരളത്തിന്റെ നേട്ടമാണ്.പ്രത്യേകിച്ചും പോലീസിന്റെ നേട്ടമാണ്‌!

രാജ്യത്തിന്‍റെ സാംസ്‌കാരിക സമുച്ചയത്തില്‍ പോലീസ് വിഭാഗത്തിന് ലഭിക്കാവുന്ന അല്ലെങ്കിൽ,അഭിമാനിക്കാവുന്ന ഒരു വന്‍ നേട്ടം!

- Advertisment -

Most Popular

- Advertisement -

Recent Comments