ലോകസിനിമയില്‍ ചാപ്ളിന്‍ യുഗം എന്നും അനുസ്മരണീയമാണ്. പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച മറ്റൊരു നടന്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. കോമിക് ആക്ടര്‍, സംവിധായകന്‍, കമ്പോസര്‍, എന്നി നിലകളില്‍ ചാപ്ളിന്‍ പ്രശസ്തനാണ്. പുതിയ തലമുറയിലും ചാപ്ളിനു പ്രത്യേകമായ സ്ഥാനമാണുള്ളത്.
സിനിമയെ സ്നേഹിക്കുന്ന, ആദരിക്കുന്ന ,ഏതൊരു വ്യക്തിക്കും ചാപ്ലിനെയും അദ്ദേഹത്തിന്റെ സിനിമയെയും വിസ്മരിക്കനാവില്ല.
ചാർളി ചാപ്ലിന്‍ സ്വയം നിര്‍മ്മിച്ച് സംവിധാനം ചെയ്തു അഭിനയിച്ച ചിത്രങ്ങള്‍ ലോക പ്രശസ്തമാണ്. അഞ്ച് വയസ്സ് മുതല്‍ അഭിനയിച്ചു തുടങ്ങിയ ചാപ്ളിന്‍ 80 വയസ്സ് വരെ അഭിനയരങ്ങത്തു തുടര്‍ന്നു.
ചാപ്ളിന്‍ ഏററവും കൂടുതല്‍ തവണ അവതരിപ്പിച്ചത് ” ട്രാമ്പ് “എന്ന കഥാപാത്രമായിരുന്നു. ജാക്കറ്റും വലിയ പാന്റ്സും ഷൂസും കറുത്ത തൊപ്പിയും ധരിച്ച ട്രാമ്പ് നല്ല മനസും നല്ല ശീലങ്ങളുമുള്ള കഥാപാത്രമായിരുന്നു. 1894 ല്‍ ഒരു സംഗീത വേദിയില്‍ തന്റെ അമ്മയ്ക്ക് പകരം ചാര്‍ളി ചാപ്ളിന്‍ അഭിനയിച്ചു. ചാപ്ളിന്‍ കുട്ടി ആയിരുന്നപ്പോള്‍ രോഗബാധിതനായി ആഴ്ച്കളോളം കിടപ്പിലായിരുന്നു. അപ്പോള്‍ രാത്രിയില്‍ ചാപ്ലിന്റെ അമ്മ ജനാലക്കു അരുകില്‍ ഇരുന്നു പുറത്തു നടക്കുന്ന കാര്യങ്ങള്‍ കണ്ട് ചാപ്ലിന് മുമ്പില്‍ അഭിനയിച്ചു കാണിച്ചിരുന്നു. ഇത് ചാപ്ലിന് അഭിനയത്തോട് താല്‍പ്പര്യം ജനിക്കാന്‍ കാരണമായി.
1900ല്‍ ചാപ്ലിന്റെ സഹോദരനായ സിച്ചിനി ചാപ്ലിനെ ഒരു ലൂത നാടകത്തില്‍ ഒരു ഹാസ്യ ‘പൂച്ചയുടെ വേഷം ലഭിക്കുവാന്‍ സഹായിച്ചു
ചാപ്ലിന് രണ്ടു ഓസ്കാര്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.1889 ഏപ്രില്‍ 16 നു ജനിച്ച ചാപ്ളിന്‍ 1977 ഡിസംബര്‍ 25 നു ക്രിസ്മസ് ദിനത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ അന്തരിച്ചു. മരണം എൺപത്തിയെട്ടാം വയസ്സിലായിരുന്നു. 30 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.