29.6 C
Kollam
Friday, March 29, 2024
HomeNewsകൊല്ലം ജില്ലയിലെ കയർ വ്യവസായം സ്തംഭനത്തിലാകുന്നു

കൊല്ലം ജില്ലയിലെ കയർ വ്യവസായം സ്തംഭനത്തിലാകുന്നു

കൊല്ലം ജില്ലയിലെ പരമ്പരാഗത വ്യവസായമായ കയർ വ്യവസായം പൂര്‍ണ്ണമായും സ്തംഭനത്തിലാകുന്നു .

ജില്ലയില്‍ നാലര ലക്ഷത്തോളം കയര്‍ തൊഴിലാളികളും ഒരു ലക്ഷത്തില്‍ പരം ചെറുകിട  ഉദ്പാദകരും അവരെ ആശ്രയിച്ചു കഴിയുന്ന അഞ്ചുലക്ഷത്തോളം ജനങ്ങളും ഇതോടെ കടുത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്.

കയര്‍ വ്യവസായത്തിന് കാലാകാലങ്ങളില്‍ പ്രതിസന്ധി ഉണ്ടായിട്ടുണ്ടെങ്കിലും നൂറിലേറെ കൊല്ലങ്ങളായി കയര്‍ വ്യവസായം ഇവിടെ നിലനില്‍ക്കുന്ന സാഹചര്യം ഓര്‍ക്കേണ്ടതുണ്ട്.

പ്രതിവര്‍ഷം 350 കോടി രൂപയുടെ വിദേശനാണ്യവും ആയിരം കോടിയുടെ ആഭ്യന്തര വിറ്റുവരവും ഈ മേഖലയ്ക്കു സ്വന്തമായിരുന്നു.   പ്രതിവര്‍ഷം  50 കോടിയില്‍ പരം നാളീകേരം ഉല്‍പ്പാദിപ്പിച്ചിരുന്ന ജില്ലയായിരുന്നു കൊല്ലം. എന്നാല്‍, ലഭ്യമായ തൊണ്ടിന്റെ  5% പോലും വ്യവസായ ആവശ്യത്തിനു ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

ഇത്തരം അവസ്ഥയില്‍ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കാന്‍ ടി വി തോമസിന്റെ ആഭിമുഖ്യത്തിൽ പുന:സംഘടന പദ്ധതിയ്ക്ക് രൂപം നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങള്‍ രുപവല്‍ക്കരിക്കപ്പെട്ടു.പതിനായിരക്കണക്കിനു തൊഴിലാളികള്‍ക്ക് തൊഴിലും ഉയര്‍ന്ന വേതനവും നല്‍കുകയായിരുന്നു പ്രധാന ലക്ഷ്യം.

ഇതോടെ തൊണ്ട് സംഭരണ രംഗത്തും വില നിയന്ത്രണത്തിലും  നേരിട്ട് ഇടപെട്ട് തുടങ്ങി.

സംഘങ്ങള്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന കയര്‍ വിറ്റഴിക്കാന്‍ ചില സംവിധാനങ്ങളും ഉണ്ടായി. ആ സംവിധാനങ്ങളില്‍ ചിലതാണ് കയര്‍ ഫെഡും കയര്‍ കോര്‍പ്പറേഷനും .

ഇതോടൊപ്പം വ്യവസായത്തിലെ ചില സ്ഥാപിത താല്പ്പര്യക്കാരുടെ എതിര്‍പ്പുകളും ശക്തമായി രംഗത്ത് വന്നു.ഇവര്‍ ഒട്ടേറെ ഡിമാണ്ടുകളുമായാണു വന്നത്. ഈ സാഹചര്യത്തിലായിരുന്നു യുഡി എഫ് ഗവണ്‍മെണ്ടു അധികാരത്തില്‍ വന്നത്. ഫലമോ?നിലവിലുണ്ടായിരുന്ന  ടിവി തോമസ്‌ പദ്ധതി അപ്രഖ്യപിതമായി ഉപേക്ഷിക്കപ്പെട്ടു.

അതോടെ തൊണ്ടുവില നിയന്ത്രണവും റിബേറ്റും സര്‍ക്കാര്‍ എടുത്തു കളഞ്ഞു. ഏറ്റവും ഒടുവില്‍ കേന്ദ്ര ഗവേണ്‍മെന്റും കയറിന്റെ കുറഞ്ഞ വില വേണ്ടെന്നു വെച്ചു. ഇതിനു കയര്‍ ബോര്‍ഡും കൂട്ട് നിന്നു.

പദ്ധതി എടുത്തു കളഞ്ഞ ഗവണ്മെന്റ് നവീകരണത്തിന്റെ കപട വേഷം കെട്ടി കയര്‍ മേഖലയെ വ്യമോഹിപ്പിക്കാന്‍ തുടങ്ങി.തുടര്‍ന്ന്, വേണ്ടത്ര ഗവേഷണമോ പഠനമോ നടത്താതെ അശാസ്ത്രീയമായ യന്ത്രവല്‍ക്കരണം നടപ്പാക്കി.

യന്ത്രത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കയറുകള്‍ക്ക് വിപണി കൈയ്യടക്കാനാകാതെയായി.വേണ്ടത്ര ഗുണമേന്മ ഇല്ലാത്തതായിരുന്നു അതിനു കാരണം.

ഇത്തരം യന്ത്രങ്ങളില്‍ ഉദ്പ്പാദിപ്പിച്ചിരുന്ന കോടിക്കണക്കിനു രൂപയുടെ കയര്‍, കയര്‍ ഫെഡിന്റെ ഗോഡൗണുകളിൽ കിടന്ന് പൊടിഞ്ഞു    നാമാവശേഷമായി.ഇതിന്റെ പേരിലും നവീകരണത്തിന്റെ പേരിലും വിഴുങ്ങിയത് കോടികളായിരുന്നു.  വ്യവസായത്ത്തിനു ആവശ്യം വേണ്ടുന്ന തോണ്ടും ചകിരിയും തേടി തമിഴ് നാട്ടില്‍ സംഘങ്ങളും ഉദ്പാദകരും അലയുമ്പോള്‍ ഇവിടെ ഉള്ള തൊണ്ട് മണ്ടരി ബാധയെ തുടര്‍ന്ന് തെങ്ങിന്‍ ചുവട്ടില്‍ കിടന്നു  പൊടിയുകയാണ്.ഇതിനു   ഇവിടെ  തന്നെ പരിഹാരം   കാണേണ്ടതുണ്ട്.

സംഘങ്ങളില്‍ പിരിപ്പുകാര്‍ക്കും മറ്റു തൊഴിലാളികള്‍ക്കും ഇപ്പോള്‍ വേതനം നിശ്ചയിച്ചത് സ്വകാര്യ ചെറുകിട ഉദ്പാദകര്‍ നല്‍കണമെന്ന് പറയുന്നതില്‍ ഒരു ന്യയീകരണവുമില്ലെന്നു കയര്‍ ഉദ്പാദ്‌കാര്‍ പറയുന്നു.

കൂലിവര്ധനവിനെത്ത്തു ടര്‍ന്നു മങ്ങാട് പ്രദേശങ്ങളില്‍ പല സ്ഥലങ്ങളിലും ഇപ്പോള്‍ കയര്‍ വ്യവസായം നിന്നിരിക്കുകയാണ്.കയര്‍ പിരിപ്പിനും പോള ഇരിച്ചിലിനും അനുബന്ധജോലികള്‍ക്കും ഇപ്പോള്‍ കൂടുതല്‍ പ്രായമെത്തിയവരാണ്  രംഗത്തെത്തുന്നത്.

ഇക്കണക്കിനു പോയാല്‍….കയര്‍ വ്യവസായം ജില്ലയില്‍ പൂര്‍ണ്ണമായും സ്തംഭനത്തിലാവുമെന്നതില്‍ പക്ഷാന്തരമില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments