29.6 C
Kollam
Friday, April 19, 2024
HomeNewsജനമൈത്രി സുരക്ഷാ പദ്ധതി പൊതുവെ പരാജയം

ജനമൈത്രി സുരക്ഷാ പദ്ധതി പൊതുവെ പരാജയം

ജനങ്ങളുടെ സഹായത്തോടെ പോലീസുമായി ചേർന്ന് പ്രദേശങ്ങളിലെ എല്ലാ വിധ പ്രശ്നങ്ങളിലും ഇടപെട്ട് പരിഹാരം കാണാൻ സംസ്ഥാനത്ത് മാർച്ച് 2008ൽ പ്രവർത്തനം ആരംഭിച്ചതാണ് ജനമൈത്രി സുരക്ഷാ സംവിധാനം.”സുരക്ഷയ്ക്കായി ജനങ്ങളും പോലീസും” എന്നതാണ് മുദ്രാവാക്യം. ഏതിന്റെയും തുടക്കം കെങ്കേമമാണ്. പക്ഷേ, ആരംഭ ശൂരത്വം എന്ന് പറയുന്നത് പോലെ ജനമൈത്രിയുടെ കാര്യത്തിലും സംഭവിച്ചത് മറിച്ചല്ല. തുടക്കം അങ്ങനെയായിരുന്നെങ്കിലും ഇന്ന് പല പോലീസ് സ്റ്റേഷനുകളിലും തുടക്കം തന്നെ ഒടുക്കത്തിലായിരിക്കുകയാണ്.കരുനാഗപ്പള്ളി ജനമൈത്രി പോലീസിന്റെ പ്രവർത്തനം 2015ൽ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയായിരുന്നു ഉത്ഘാടനം നിർവ്വഹിച്ചിരുന്നത് .തുടക്കം കാര്യക്ഷമവുമായിരുന്നു. അതിനു് വേണ്ടി പ്രത്യേക ആഫീസ് കെട്ടിടവും നിർമ്മിച്ചു.അതിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. ഒരു നില കെട്ടിടം പൂർണ്ണമായും വൃത്തിഹീനമായി നാഥനില്ലാത്ത അവസ്ഥയിൽ കിടക്കുകയാണ്. മുറികൾ എല്ലാം പൊടിപടലങ്ങൾ കൊണ്ടും ചായ കുടിച്ച ഡിസ്പോസിബിൾ ഗ്ലാസുകളും മുറിക്കുള്ളിൽ അലക്ഷ്യമായി അങ്ങിങ്ങായി കിടക്കുകയാണ്.കസേരകളുടെ സ്ഥിതിയും മറിച്ചല്ല. ആഫീസ് മുറി ഏറെ ദയനീയമാണ്. ആഫീസിൽ ഇരിക്കാൻ ഒരു ജീവനക്കാരനും ഇല്ലെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഇതിനും പോലീസുകാർക്ക് പറയാൻ മറുപടിയുണ്ട്. ജീവനക്കാരുടെ കുറവുള്ളതിനാൽ അവിടുത്തേക്കായി ജീവനക്കാരെ പോസ്റ്റ് ചെയ്യാനാവില്ലെന്നാണ് പറയുന്നത്. ജനമൈത്രിക്കായി പ്രത്യേകിച്ചും പോസ്റ്റിംഗ് ഇല്ലാത്തതിനാൽ ഇവരും നിസ്സഹായകരാണെന്ന് പറയുന്നു.പിന്നെ, പ്രധാനമായും ജനങ്ങളുടെ സഹകരണക്കുറവ് പ്രവർത്തനത്തെ മങ്ങൽ ഏല്പിക്കുന്നു. ബീറ്റ് ആഫീസർ അടങ്ങുന്ന സംവിധാനമാണ് ജനമൈത്രിയ്ക്കുള്ളത്. നാട്ടിലെ എല്ലാ അക്രമവാസനകൾ, മറ്റ് ക്രിമിനൽ പ്രശ്നങ്ങൾ തുടങ്ങി എല്ലാ വിധ പ്രശ്നങ്ങളും ജനങ്ങളുടെ സഹായത്തോടെ ജനമൈത്രിയിലൂടെ പരിഹരിക്കാമെന്നിരിക്കെ ജനങ്ങളുടെ പങ്കാളിത്വം ഇല്ലാത്തതു കൊണ്ടു് ഒന്നും ചെയ്യാനാവില്ലെന്ന് കരുനാഗപ്പള്ളി എ സി പി എസ് .ശിവപ്രസാദ് പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments