പ്രസിഡന്‍സ് ട്രോഫി ജലോല്സവത്തിനായി നിര്‍മ്മിച്ച റൈസിംഗ് പവലിയന്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നു. അഷ്ട്ടമുടിക്കായലിന്റെ സൌന്ദര്യം ആസ്വദിക്കാനെത്തുന്ന
വിനോധസഞ്ചാരികള്‍ക്കു പകല്‍ പോലും പവലിയനില്‍ നിന്നും വിഹഗ വീക്ഷണം നടത്താനാ കുന്നില്ല. കായലിലെ വൃത്തിഹീനമായ aവെള്ളത്തിന്റെ രൂക്ഷഗന്ധവും സഞ്ചാരികളെ മനം മടിപ്പിക്കുന്നു.
കൊല്ലം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് സമീ പം അഷ്ട്ടമുടി കായലിന്റെ തീരത്താണ് പവലിയന്‍ നിര്‍മ്മിച്ചിട്ടുള്ളത്. യഥാര്ത്ഥത്തില്‍ വിനോധസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പര്യാപ്ത്തമായ ഒരു ഇടമാണെങ്കിലും ഇവിടം സംരക്ഷണം ഇല്ലാത്തതിന്റെ പേരില്‍ വേണ്ട രീതിയില്‍ ഫലപ്രദമാക്കാനാകുന്നില്ല. ഭിക്ഷാടനം നടത്തുന്നവരും മറ്റുസാമൂഹ്യവിരുദ്ധരും പവലിയന്‍ ഇപ്പോള്‍ കൈയ്യടക്കിയിരിക്കുകയാണ്. പകല്‍ കിടന്നുറങ്ങുന്നവരില്‍ പലരും ഉറക്കത്തിനിടയില്‍ വിവസ്ത്രരാകുന്നത് സഞ്ചാരികളെ അസ്വസ്ഥരാക്കുന്നു.സെക്യൂരിറ്റിക്കായി ഒരാള്‍ ഇല്ലെന്നതാണ് എടുത്തു പറയത്തക്ക പ്രത്യേകത. പകരം സമീപത്ത് വാഹന പാര്‍ക്കിംഗ് ഫീസ് ഈടാക്കാനായി ഒരാളെ നിയോഗിച്ചിട്ടുണ്ട്. കായല്‍ സൌന്ദര്യം ആസ്വദിക്കുമ്പോള്‍ വെള്ളത്തില്‍ നിന്നും വമിക്കുന്ന അസഹ്യമായ ദുര്‍ഗന്ധം സഞ്ചാരികള്‍ക്ക് ദീര്‍ഘനേരം സമയം ഇവിടെ നിന്നു ചെലവിടാനാകുന്നില്ല.
സമീപപ്രദേശങ്ങളിലെ ഹോട്ടലുകളിലെയും aashupathrikalile