28.1 C
Kollam
Sunday, December 22, 2024
HomeNewsകാര്‍ഷിക വൃത്തിയിലൂടെ ശ്രദ്ധേയനാകുന്നു...

കാര്‍ഷിക വൃത്തിയിലൂടെ ശ്രദ്ധേയനാകുന്നു…

അറുപത്തി ഏഴാമത്തെ വയസ്സിലും കാര്‍ഷിക വൃത്തിയില്‍ വ്യാപൃതനാവുകയാണ്  എഴുകോണ്‍ കാരുവേലില്‍ കുന്നുവിള വീട്ടില്‍ ശിവാനന്ദന്‍. പാട്ടത്തിനെടുത്ത നാല്‍പ്പത് സെന്റ്‌ ഭൂമിയിലാണ് അദ്ദേഹം കൃഷി ചെയ്യുന്നത്. പാവല്‍, പയര്‍, വാഴ, മരച്ചീനി, നെല്ല് തുടങ്ങിയ സമ്മിശ്ര വിളകളാണ് ശിവാനന്ദന്റെ കൃഷിയിനങ്ങള്‍.

കൃഷി  ചെയ്യാനുള്ള ആഗ്രഹമാണ് കര്‍ഷക കുടുംബാംഗമായ  ശിവാനന്ദനെ നാല്‍പത് സെന്റ്‌ വയല്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചത്. വിഷരഹിതമായ പച്ചക്കറികള്‍ ഇന്നു അന്യം നില്‍ക്കുന്ന സാഹചര്യത്തില്‍, തന്റെ കുടുംബത്തിലേക്കാവശ്യമായ പച്ചക്കറികള്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിവാനന്ദന്‍ പച്ചക്കറി കൃഷി തുടങ്ങിയത്. വെണ്ട, പാവല്‍, പയര്‍, വഴുതന, തുടങ്ങിയവ ഇതിനോടകം തന്നെ വിളവെടുത്തു കഴിഞ്ഞു. നിത്യേന വീട്ടാവശ്യത്തിനുള്ള പച്ചക്കറി എടുത്ത ശേഷം ബാക്കിയുള്ളവ വില്‍ക്കുകയാണ് പതിവ്.

എഴുകോണ്‍ കൃഷി ഓഫീസില്‍ നിന്നും വേണ്ട സഹായ സഹകരണങ്ങള്‍ ലഭ്യമാകുന്നുണ്ടെങ്കിലും വെള്ളത്തിന്റെ അപര്യാപ്തത കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. വേനല്‍ക്കാല മഴയും ഇതുവരെ ലഭിച്ചിട്ടില്ല. പാടത്തിനുള്ളില്‍ തന്നെ കുളങ്ങള്‍ കുത്തിയാണ് ശിവാനന്ദന്‍ ജലക്ഷാമത്തെ നേരിടുന്നത്.

തൊഴിലുറപ്പ് പദ്ധതിയിലെ അംഗമായ തനിക്ക് കൃഷി ചെയ്യാന്‍ നിലമൊരുക്കുന്നതിനും മറ്റും തൊഴിലുറപ്പ് അംഗങ്ങള്‍ സഹായിച്ചിരുന്നുവെന്നു അദ്ദേഹം പറയുന്നു. പച്ചക്കറിയുടെ വില ഗണ്യമായി വര്‍ദ്ധിക്കുകയും, എന്നാല്‍ ആ വിലയുടെ മൂല്യത്തിനനുസരിച്ചുള്ള ഗുണമേന്മ പച്ചക്കറികള്‍ക്കു ഇല്ലാത്തതുമായ ഒരു സാഹചര്യമാണ് നിലവിലെന്നു ശിവാനന്ദന്‍ പറഞ്ഞു. ഈ അവസരത്തില്‍ സ്വന്തം വീട്ടാവശ്യത്തിന് വേണ്ടിയുള്ള പച്ചക്കറിയെങ്കിലും ഉല്‍പ്പാദിപ്പിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകാണാമെന്നു ശിവാനന്ദന്‍ പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments