സഭയുടെ നയപരമായ കാര്യങ്ങളിലും സാമ്പത്തികം ചെലവഴിക്കുന്ന കാര്യത്തിലും വസ്തുക്കൾ വിലക്കുകയോ പണയപ്പെടുത്തുകയോ ചെയ്യുന്ന കാര്യത്തിലും ഇടപെടാൻ പാടില്ലെന്നും സഭയുടെ പള്ളികളിലും പുരോഹിതന്മാരെയും സഭയിലെ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാൻ പാടില്ല എന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ കൊല്ലം ജില്ലാ കോടതി മുമ്പാകെ കൊല്ലം ബിഷപ്പ് ഡോ.സ്റ്റാൻലി റോമൻ അഡ്വ.വി.സുഗതൻ മുഖേന സമർപ്പിച്ച ഹർജ്ജി ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം കീഴ്ക്കോടതിയുടെ നിരോധന ഉത്തരവ് നില നിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ആയതിനാൽ ജില്ലാ കോടതി ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ കോടതി ജഡ്ജ് രാമബാബു വ്യക്തമാക്കി ബിഷപ്പിന്റെ ഹർജി നിരുപാധികം തള്ളി ഉത്തരവായി.
പ്രതിയായ ബിഷപ്പ് ഡോ.സ്റ്റാൻലി റോമന്റെ അഭിഭാഷകൻ കോടതി മുമ്പാകെ മതിയായ തെളിവുകൾ നല്കുന്നതിൽ പരാജയപ്പെട്ടു.