ഒരു ദിവസം ശരാശരി 20 തവണയെങ്കിലും വൈദ്യുതി തടസ്സപ്പെടുന്ന കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിന് മുന്നിലെ വൈദ്യുത ലൈനുകളിൽ കാട് പടർന്ന് പന്തലിച്ച് മൂടിക്കിടക്കാൻ തുടങ്ങീട്ട് മാസങ്ങൾ പിന്നിടുന്നു.ഇക്കാരണത്താൽ വൈദ്യുതി ഇല്ലാതാകുന്ന നിത്യസംഭവത്തിന് പുറമെ, വോൾട്ടേജ് വേരിയേഷനും പതിവാണ്. വൈദ്യുതി അധികൃതരെ നിരവധി തവണ അറിയിച്ചിട്ടും ഒന്നു തിരിഞ്ഞു നോക്കാനുള്ള മനോഭാവം പോലും കാണിച്ചില്ല. വോൾട്ടേജ് വേരിയേഷന്റെ പേരിൽ സ്റ്റേഡിയം ബിൽഡിംഗിലെ പല സ്ഥാപനങ്ങളിലെയും ഇലക്ട്രോണിക് ഉപകരണങ്ങളും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മറ്റ് ധാരാളം ഉപകരണങ്ങളും നശിക്കുകയുണ്ടായി. ഇപ്പോഴും അങ്ങനെ തുടരുന്നു…
പരാതിക്ക് ഒരടിസ്ഥാനവും ഇല്ലാതായിരിക്കുന്നു .
പരാതി പറഞ്ഞാൽ മറുപടിയായി പറയുന്നയാൾക്ക് വൈദ്യുതാഘാതമേൽക്കുന്ന രീതിയിലാണ് വൈദ്യുതി ആഫീസിൽ നിന്നും മറുപടി ലഭിക്കുന്നത്.