29.5 C
Kollam
Thursday, March 28, 2024
HomeLifestyleHealth & Fitnessകേരളത്തിൽ വാക്സിനേഷൻ 90 % കടന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്‌

കേരളത്തിൽ വാക്സിനേഷൻ 90 % കടന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്‌

കേരളത്തിൽ വാക്സിനേഷൻ 90 % കടന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്‌ അറിയിച്ചു. കോവിഡ് പ്രതിരോധത്തിൽ നിർണായക നേട്ടം കൈവരിക്കാൻ കേരളത്തിനായതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വാക്സിനെടുക്കുന്നതിൽ ആരും വിമുഖത കാട്ടരുതെന്നും മരണപ്പെടുന്നവരിൽ അധികവും വാക്സിനെടുക്കാത്തവരാണെന്നും വീണാ ജോർജ്‌ പറഞ്ഞു. ഡെങ്കിപ്പനി 2 എന്ന പുതിയ വകഭേദം കേരളത്തിൽ പ്രചരിക്കുന്നുവെന്ന വാർത്ത തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ തന്നെ 4 തരം ഡെങ്കിപ്പനി കേരളത്തിൽ ഉണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments