29.7 C
Kollam
Saturday, March 25, 2023
HomeNewsപൂക്കളുടെ ഹൃദയഹാരിത

പൂക്കളുടെ ഹൃദയഹാരിത

പൂക്കളും ഇലച്ചെടികളും പ്രകൃതിയുടെ വരദാനമാണ്. മനോജ്ഞമായ സൗന്ദര്യത്തിന്റെ പര്യായങ്ങളാണ്. എണ്ണിയാൽ ഒടുങ്ങാത്ത വിവിധ വർണ്ണങ്ങളിലുള്ള പൂവുകളും ചെടികളും നല്കുന്ന ഹൃദയഹാരിത മനസിനെ തൊട്ടുണർത്തുന്നതാണ്. പൂക്കളുടെ സൗരഭ്യം, അത് നല്കുന്ന നറുമണം, ഉൻമാദ സഹർഷിതമാണ്. പൂക്കളുടെ വർണ്ണന വർണ്ണനാധീതമാണ്. അളവറ്റ പൂക്കൾ ഒന്നുചേരുമ്പോൾ അവ ഉണർത്തുന്ന ഭംഗി ഭാവനക്ക് അധീതമാണ്. പൂക്കളാകുന്ന പൂക്കൾ പൂക്കൾ മാത്രമാണ്. ഇലകളാകുന്ന ചെടികൾ ചെടികൾ മാത്രമാണ്. ദൃശ്യതയുടെ ചാരുതയക്ക് മികവാർന്നതും അകതാരിനെ തഴുകുന്ന സ്ഫുരണങ്ങളുമാണ്. പ്രകൃതിയുടെ അനന്തമായ വിസ്മയ സൃഷ്ടികളിൽ പൂക്കളും ഇലച്ചെടികളും നല്കുന്ന പരിവേഷം മറ്റേതൊരു സൃഷ്ടിയെക്കാളും വൃത്യ സ്തമാണ്. നിറങ്ങണിൽ നീരാടുന്ന കുളിർമയുടെ ആനന്ദതുന്ദില സുസ്മയ പ്രപഞ്ചമാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments