27.5 C
Kollam
Monday, February 17, 2025
HomeNewsപ്രതീക്ഷവെച്ച് ഐ.എസ്ആര്‍.ഒ ; ലാന്‍ഡര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടില്ല

പ്രതീക്ഷവെച്ച് ഐ.എസ്ആര്‍.ഒ ; ലാന്‍ഡര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടില്ല

പ്രതീക്ഷ നിലനിര്‍ത്തി ഐ.എസ്.ആര്‍.ഒ. ആശയ വിനിമയം നഷ്ടമായ വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നും ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. വാര്‍ത്താ വിനിമയ ബന്ധം പുനസ്ഥാപിക്കാന്‍ വീണ്ടും ഐ.എസ്.ആര്‍.ഒ ശ്രമം തുടരുകയാണ്

ലാന്‍ഡര്‍ അതേപോലെ തന്നെയാണുള്ളത്. അത് തകര്‍ന്നിട്ടില്ല. ഏത് വിധേനയെങ്കിലും ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ലാന്‍ഡറിന്റെയും അതിനുള്ളിലുള്ള റോവറിന്റെയും ആയുസ്സ് 14 ദിവസമാണ്. ഇതിനുള്ളില്‍ ബന്ധം പുനസ്ഥാപിക്കാനുള്ള പരിശ്രമങ്ങളാണ് തുടരുന്നതെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.

ചന്ദ്രോപരിതലത്തില്‍ ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെവച്ചാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഒര്‍ബിറ്ററിലെ കാമറ എടുത്ത ചിത്രങ്ങളില്‍ നിന്നാണ് ഇടിച്ചിറങ്ങിയതാണെന്ന് മനസ്സിലാക്കാനായത്.

- Advertisment -

Most Popular

- Advertisement -

Recent Comments