25.5 C
Kollam
Monday, October 13, 2025
HomeNewsപിറക്കാന്‍ പോകുന്ന കുഞ്ഞിന് പിശാചിന്റെ മുഖം ; ഞെട്ടിത്തരിച്ച് 17കാരിയായ അമ്മ

പിറക്കാന്‍ പോകുന്ന കുഞ്ഞിന് പിശാചിന്റെ മുഖം ; ഞെട്ടിത്തരിച്ച് 17കാരിയായ അമ്മ

സ്‌കാനിംഗ് പരിശോധനയ്ക്കിടെ പിറക്കാന്‍ പോകുന്ന മുഖം ഒന്നു നോക്കിയ അയന്ന ശരിക്കും ഞെട്ടി. തുറന്ന കണ്ണുകളോടെ ഒരു പിശാചിന്റെ മുഖവാഭവത്തോടെ കുഞ്ഞ് തന്നെ നോക്കി ചിരിക്കുന്നു. 24ആമത്തെ ആഴ്ചയിലെ സ്‌കാനിംഗ് ചെയ്യുമ്പോഴാണ് അയന്നയ്ക്ക് വിചിത്രമായ ഈ കാഴ്ച കാണേണ്ടിവന്നത്.

തനിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ മുഖം കണ്ട് ശരിക്കും ഞെട്ടിയ അയന്ന ഉടന്‍ തന്നെ ഇക്കാര്യം ഡോക്ടറോട് അന്വേഷിച്ചു. കുഞ്ഞിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നാണ് അയന്ന ഡോക്ടറോട് ചോദിച്ചത്. എന്നാല്‍ കുഞ്ഞിന് യാതൊരു പ്രശ്നവുമില്ലെന്നും ആരോഗ്യവാനായ കുഞ്ഞാണ് ജനിക്കാന്‍ പോകുന്നതെന്നും ഡോക്ടര്‍ മറുപടി നല്‍കിയെങ്കിലും ആദ്യ ഘട്ടത്തില്‍ ഇക്കാര്യം വിശ്വസിക്കാന്‍ അയന്നയ്ക്ക് കഴിഞ്ഞിരുന്നില്ല. ഉടന്‍ തന്നെ സ്‌കാനിംഗ് മെഷീനിലെ ഡോപ്ലര്‍ അയന്നയുടെ വയറ്റിന് മുകളില്‍ വച്ചു. അപ്പോള്‍ കുഞ്ഞിന്റെ ചിരിക്കുന്ന മുഖം കാണാനായെന്നും അയന്ന പറയുന്നു.താന്‍ ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ലെന്ന മുഖവുരയോടെ അയന്ന തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ജനിക്കാന്‍ പോകുന്നത് ആണായാലും പെണ്ണായാലും ഈ പിശാചിന്റെ കുഞ്ഞിനെ ഞാന്‍ ഇതിനോടകം തന്നെ ഇഷ്ടപ്പെട്ട് കഴിഞ്ഞതായും അയന്ന കൂട്ടിച്ചേര്‍ത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments