26.2 C
Kollam
Sunday, December 22, 2024
HomeNewsമരട് ഫ്‌ളാറ്റ് വിഷയം; കൈമലര്‍ത്തി ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ ; ഫ്‌ളാറ്റ് ഉടമകളെ രക്ഷിക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച്...

മരട് ഫ്‌ളാറ്റ് വിഷയം; കൈമലര്‍ത്തി ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ ; ഫ്‌ളാറ്റ് ഉടമകളെ രക്ഷിക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍

കുറേ ദിവസങ്ങളായി പുകയുന്ന വിഷയമായി കേരളം ഉറ്റുനോക്കുന്ന വാര്‍ത്തയാണ് മരട് ഫ്‌ളാറ്റ് വിഷയം. പ്രതിപക്ഷവും ഭരണപക്ഷവും ഒരു പോലെ സഹായ വാഗ്ദാനങ്ങളുമായി എത്തുമ്പോഴും ഫ്‌ളാറ്റ് ഒഴിഞ്ഞ് തെരുവിലേക്ക് ഇറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഫ്‌ലാറ്റ് ഉടമകള്‍. എന്നാല്‍ ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കിയവരാവട്ടെ ഈ വിഷയത്തില്‍ കൈ മലര്‍ത്തുകയാണ്. നിയമാനുസൃതം വില്‍പ്പന നടത്തിയ ഫ്‌ലാറ്റുകളില്‍ ഇനി തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ പറയുന്നത് . മാത്രമല്ല ഫ്‌ളാറ്റ് വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ഫ്ളാറ്റുള്‍ നിയമാനുസൃതമായി നിലവിലെ ഉടമകള്‍ക്ക് വിറ്റതാണെന്നും കാണിച്ച് ഫ്ളാറ്റ് നിര്‍മാതാക്കള്‍ മരട് നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഫ്‌ളാറ്റ് ഉടമകള്‍.ത്രിശങ്കുവില്‍ അകപ്പെട്ട അവസ്ഥയാണിതെന്നും ഫ്‌ളാറ്റ് ഉടമകള്‍ പ്രതികരിക്കുന്നു. അതേസമയം, മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. ഫ്‌ലാറ്റ് ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ചൊവ്വാഴ്ചത്തേക്ക് സര്‍വകക്ഷിയോഗം വിളിച്ചത്. പ്രതിപക്ഷം ആദ്യം തന്നെ ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു. വിവിധ പാര്‍ട്ടികളുടെ അഭിപ്രായം അറിഞ്ഞ് പ്രശ്‌നത്തില്‍ തുടര്‍ നിലപാട് സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഒഴിപ്പിക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് മരട് ഫ്‌ളാറ്റ് ഉടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കടഹര്‍ജി നല്‍കും.

- Advertisment -

Most Popular

- Advertisement -

Recent Comments