കാലിക്കറ്റ് സര്‍വകാലാശാലയില്‍ ഗവേഷക വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതായി ആക്ഷേപം . ഗവേഷകരായ വിദ്യാര്‍ഥികളെ പഠനങ്ങളില്‍ പിന്നോട്ടടിക്കും വിധമുള്ള ശകാരങ്ങളും മാനസികമായ പീഡനങ്ങളുമാണ് അദ്യാപകര്‍ നല്‍കുന്നതെന്ന് ഏഷ്യനെറ്റ് ന്യൂസ് വാര്‍ത്ത പുറത്തുവിടുന്നു. വ്യക്തിപരമായ കാര്യങ്ങളില്‍ പോലും കൈകടത്താറുള്ള അധ്യാപകര്‍ പെണ്‍കുട്ടികളായ ഗവേഷകരോട് മോശമായാണ് പെരുമാറുന്നത്. ഗര്‍ഭം ധരിക്കരുതെന്നും അത്തരത്തില്‍ എന്തെങ്കിലും ശ്രമം നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായാല്‍ ഗവേഷണം അവസാനിപ്പിച്ച് മടങ്ങണമെന്ന് ആവശ്യപ്പെട്ടതായും ഗവേഷകയായ പെണ്‍കുട്ടി ആരോപിക്കുന്നു. മാത്രമല്ല ഗവേഷണത്തിന് ആവശ്യമായ പല കാര്യങ്ങളിലും വേണ്ടത്ര മാര്‍ഗ്ഗ നിര്‍ദേശം അധ്യാപകര്‍ നല്‍കാറില്ലെന്നും ആണ്‍കുട്ടികളെ പോലും മോഷ്ടാക്കള്‍ എന്നു പറഞ്ഞ് മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ശരിക്കും സഹനതയുടെ വേരറ്റം വരെ നഷ്ടപ്പെട്ടിട്ടാണ് തങ്ങള്‍ പരാതി ഉന്നയിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് ഇവര്‍ പറയുന്നത്.