27.1 C
Kollam
Tuesday, February 4, 2025
HomeNewsനോട്ട് അച്ചടിക്കാന്‍ മറ്റൊരു റിസര്‍വ് ബാങ്ക് കൂടി ; കള്ളനോട്ട് കേസില്‍ ബി.ജെ.പി യുവ നേതാവ്...

നോട്ട് അച്ചടിക്കാന്‍ മറ്റൊരു റിസര്‍വ് ബാങ്ക് കൂടി ; കള്ളനോട്ട് കേസില്‍ ബി.ജെ.പി യുവ നേതാവ് വീണ്ടും അറസ്റ്റില്‍; പിടിച്ചെടുത്തത് ലക്ഷങ്ങളുടെ കള്ളനോട്ട്; ലാപ്‌ടോപ്പും സ്‌കാനറും ആധുനിക രീതിയിലുള്ള കളര്‍ പ്രിന്ററും മുറിയില്‍ നിന്നും മുമ്പും പിടിച്ചെടുത്തിരുന്നു; അറസ്റ്റിലായ രാജേഷ് സോഷ്യല്‍ മീഡിയയില്‍ വരെ കുപ്രസിദ്ധി നേടിയവന്‍

കള്ളനോട്ട് കേസില്‍ യുവ ബി.ജെ.പി പ്രവര്‍ത്തകന്‍ വീണ്ടും അറസ്റ്റില്‍. യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റും ബി.ജെ.പി ബൂത്ത് പ്രസിഡന്റുമായും പ്രവര്‍ത്തിച്ച രാകേഷാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശിയാണ് അറസ്റ്റിലായ രാകേഷ്. രാകേഷിനൊപ്പം കൂട്ടാളി മലപ്പുറം സ്വദേശി സുനീര്‍ അലിയും അറസ്റ്റിലായി. ഇവരെ കോഴിക്കോട് ഓമശേരിയില്‍ വെച്ച് കൊടുവള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ലക്ഷങ്ങളുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്.

നോട്ട് നിരോധന സമയത്ത് ജനങ്ങള്‍ ബാങ്കിനു മുമ്പില്‍ വരി നില്‍ക്കുമ്പോഴായിരുന്നു പോലീസ് മുമ്പ് ഇയാളെ ആദ്യമായി അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ ബി.ജെ.പിക്കെതിരെ രാകേഷിനെ മുന്‍നിര്‍ത്തി ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

അന്ന് ഇരുനില വീടിന്റെ മുകളിലെ നിലയിലെ മുറിയിലായിരുന്നു ലാപ്‌ടോപ്പും സ്‌കാനറും ആധുനിക രീതിയിലുള്ള കളര്‍ പ്രിന്ററും സജ്ജീകരിച്ചിരുന്നത്. കള്ളനോട്ടുകള്‍ എ ഫോര്‍ പേപ്പറില്‍ പ്രിന്റ് ചെയ്ത നിലയിലായിരുന്നു പിടിച്ചെടുത്തത്. പിടിച്ചെടുത്തവയില്‍ 1,37,590 രൂപയുടെ വ്യാജ നോട്ടുകളാണ് അന്ന് പിടിച്ചെടുത്തിരുന്നത്. ദേശീയ മാധ്യമമായ ‘ദ ഹിന്ദുവില്‍’ വരെ ഈ വാര്‍ത്ത വന്നിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments